2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

വിനോദയാത്ര പഠനയാത്രയായപ്പോൾ

വിനോദയാത്ര പഠനയാത്രയായി മാറിയപ്പോൾ 
12- 02 -14




 റിട്ടയറീസ് ഫോറത്തിന്റെ യാത്രാ സംഘം 7.30 നു
 മാടായിക്കാവിലെത്തി 
''വന്നവരിൽ മിക്കവാറും പേർ അമ്പലത്തിൽ കയറി. ഒന്ന് രണ്ട് പേർ ക്യാമറയുമായി തെണ്ടിത്തിരിഞ്ഞു നടക്കുന്നുണ്ട്  .ഞാൻ ബ്രേക്ക്‌-ഫാസ്റ്റ് ന്റെ പണി നോക്കട്ടെ.''എന്ന് സ്വന്തം പി വി സി 


മാടായിക്കാവ് 

ഒരു ഐതിഹ്യം (നമ്പൂതിരി മാഷ് പറയാഞ്ഞത് )

തളിപ്പറബിലെ രാജരാജേശ്വര ക്ഷേത്രത്തിൽ  പരശുരാമൻ  ഭദ്രകാളിയെയും പ്രതിഷ്ടിച്ചിരുന്നു.

 ഒരിക്കൽ ഭദ്രകാളിയുടെവെളിച്ചപ്പാട്ഉറഞ്ഞുതുള്ളിതനിക്ക്‌വേറെ
തന്നെസ്ഥാനംവേണമെന്ന്ആവശ്യപ്പെടുകയും

 കത്തുന്ന വിറക്‌ കൊള്ളി വലിച്ചെറിയുകയും അത് 12കിമി അകലെയുള്ളമാടായിപ്പാറയില്‍ ചെന്ന് വീഴുകയുംചെയ്തു.

അവിടെ പ്രതിഷ്ഠയും നേടി. കത്തുന്ന വിറക് പ്രതിഷ്ടയുടെ സ്ഥാനം കാട്ടിയതുകൊണ്ട് 

(തിരു-വിറക് കാട്ടിയ -കാവ്) പിന്നിട് തിരുവർക്കാട്ട്കാവ് എന്ന  പേരിലൽ  പ്രശസ്തമായി.

ഭദ്രകാളിയുടെ രൂക്ഷ സ്വഭാവം മാറ്റാനായി പരശുരാമന് പിന്നീട്

 ശിവനെയും കൂടി പ്രതിഷ്ടി ക്കേണ്ടി വന്നു 



രുരുജിത്ത വിധാനത്തിലുള്ളതാണ് ക്ഷേത്രം അത്താഴ പൂജക്ക്‌ കള്ളും 

മാംസവും നിവേദ്യം. അത്താഴപൂജ നടത്തുന്നതിനു പകരം 8.30നു 

ശ്രീകോവിലും പരിസരവുംവൃത്തിയാക്കി നിവേദ്യം ശ്രീകോവിലില്‍ 

വെക്കുന്നു .രാത്രി ദേവന്മാര്‍ പൂജ നടത്തും എന്ന് വിശ്വാസം പിറ്റേന്ന് 

രാവിലെ മറ്റൊരു പൂജാരി നട തുറന്നു നാന്ദകം (ഭഗവതിയുടെ

വാള്‍)എടുത്തു നമസ്കാര മണ്ഡപത്തിന്റെ വടക്ക് പടിഞ്ഞാറ് മൂലയിൽ 

 വെക്കുന്നു അതിനു ശേഷം മാത്രം നിവേദ്യം പുറത്തേക്ക് എടുക്കുന്നു 

അത്താഴപൂജക്ക് തൊട്ടു മുൻപ് മാത്രം വാള്‍ ശ്രീകോവിലിൽ വെക്കുന്നു.       പിടാരരാണ് പൂജാരിമാര്‍
പ്രഭാത ഭക്ഷണം കഴിക്കുന്ന ഭക്തജനങ്ങൾ മാടായി പ്പാറ കാണാനുള്ള തിരക്കിലായിരുന്നു 






കാണാനാഗ്രഹിച്ച മാടായിപ്പാറ 

മാടായിപ്പാറയിലെ തടാകം കണ്ടതിനു ശേഷം
കേരളത്തിലെ ഏറ്റവും വലിയ ഹനൂമാൻ പ്രതിമ ഭൂരിഭാഗം പേരും ബസ്സിലിരുന്നു കണ്ടു 
Photo courtesy YUVJANASENA MUNDAYAATU
നാവൽ അക്കാദമിയിലെ  സ്റ്റഡി ക്ലാസിനു ശേഷം പയ്യന്നൂരിലെ ഗാന്ധി മാവിൻ തണലിൽ സ്വല്പം വിശ്രമം 
വിനോദയാത്ര പഠനയാത്രയായപ്പോൾ 



സ്വാമി ആനന്ദതീർത്ഥ സമാധി മണ്ഡപത്തിന്റെ മുന്നിൽ 

ഗാന്ധിജിയുടെ ചിതാഭസ്മം കെ കേളപ്പൻ സൂക്ഷിച്ചു വെച്ചസ്ഥലം.ഇന്ന്  ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ കോമ്പൌണ്ടിലാണ് 

ഉച്ച ഭക്ഷണത്തിനു ശേഷം പി അനുസ്മരണവും ബേക്കൽ കോട്ടയും 
ദേശാഭിമാനി പത്രത്തിൽ വന്ന ഒരു വാർത്ത മുകളിൽ 

കവിയുടെ ഒരു ചിത്രം പി സ്മാരകത്തിൽ 

കവിയുടെ മകൻ രവീന്ദ്രൻ  സംസാരിക്കുന്നു 

സദസ്സിന്റെ ഒരു ഭാഗം 
ഊഴം കാത്തിരിക്കുന്ന മറ്റൊരു പ്രാസംഗികൻ 
കവിയുടെ മകൻ കവിയുടെ ശിഷ്യരുമായി ഓർമകൾ പങ്കുവെക്കുന്നു 
നരസിഹം ലങ്കോട്ടി സ്വാമിയുടെ ആശ്രമത്തിലെ ഒരു ചുമർ ചിത്രം 


 താഴെ ആശ്രമത്തിന്റെ പുറക്കാഴ്ച 


ആശ്രമത്തിൽ നിന്ന് മടങ്ങുന്ന ഹരിമാഷ് 


ആശ്രമത്തിൽ ചില ഭക്തകൾ 


ഇരുബഴിക്കുള്ളിൽ ദൈവമുണ്ടോ ഇല്ലയോ എന്ന് സംശയിക്കുന്ന ഗുരുവും ശിഷ്യയും 

എല്ലാവരെയും ബേക്കൽ കോട്ടയിലേക്ക് സ്വാഗതം ചെയ്യുന്നു 

കുറച്ചു നടന്നാൽ തടിക്കു നല്ലതാണ് എന്ന് കണ്ടുപിടിച്ചവർ 

വസുമതിയും കൂട്ടുകാരും ബസ്സ്‌ കാത്തു നിൽക്കുന്നു 

''വത്സാ ഞാനും വരട്ടയോ നിന്റെ കൂടെ'' എന്ന് ചോദിക്കുന്ന ആടുകൾ 

തിരിച്ച് പോകാൻ സമയമായി എന്ന് പറയുന്ന കണ്‍വീനർ 
ഓടിക്കളിക്കുന്നവർ 

രാജൻ മാഷക്ക്  ഒരു ഫോണ്‍ കാൾ 

രാമകൃഷ്ണൻ മാഷെ എന്തോ പറഞ്ഞു പറ്റിച്ച്  ഇഞ്ചിമിട്ടായി തീറ്റിക്കുന്ന രവി 


സമയം സന്ധ്യയായി എന്ന് പിറുപിറുക്കുന്ന രണ്ടു വീട്ടമ്മമാർ 

സംഘത്തിലെ മുതിർന്ന പൌരന്മാർ 

സന്ധ്യ കഴിഞ്ഞാൽ അസംതൃപ്തരായ ഇക്കേരി രാജാക്കന്മാരുടെ ആത്മാക്കൾ ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കാറുണ്ട് സന്ദർശകരെ വെള്ളത്തിൽ തള്ളിയിട്ട് കൊല്ലാറും ഉണ്ട് എന്ന് വിശ്വാസം 
ആ ആത്മാക്കൾക്ക്‌ നിത്യാശാന്തി നേരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ